fbpx

The Path of Bliss: Ananda Veethi

Amma sings about Her experience in the mystical song, ‘Ananda Veethi’, The Path of Bliss. It was the moment of eternal bliss (Ananda); the moment of Her realization of the Universal Mother. From that moment onwards, Sudhamani became ‘Amritanandamayi’ (one who is full, filled with eternal bliss). When She was Sudhamani, She was full of ecstasy. She was lost in Herself. But when She had the realization of the Divine Mother, She became ‘Amrita’, the divine nectar that bestows eternity. She began to flow out of Herself for the benefit of mankind, in the form of Love and Compassion

Once upon a time, my soul was dancing
in delight along the path of bliss.
At those times, all the inner foes, beginning with attachment,
ran away, hiding themselves in my innermost recesses.

I forgot myself. I, that day,
through myself, merged in a golden dream.
The desires that manifested in my mind
became clear without any impurity.

Remembering what Mother said that day,
today I tremble all over.
O embodiment of existence and consciousness!
O she who’s own nature is all truth! I will heed your words.

A gracious smile flowed forth, and that divine effulgence
dove deep and merged within me.
The events of million years gone past
arose in my exquisite nerves.

“O people of the world, fulfill
the purpose of human birth!”
To declare this the mother who showered
my tender mind with many colors spoke to me.

From that day onwards, I could not see differently.
I remembered that everything is my own àtma.
Having merged in the Goddess of all, I went forward,
renouncing all pleasure.

“Oh, man, merge in your Self!”
such principles that Mother told me
I proclaimed, wandering all over the world
in order to give refuge to sinners.

On the soil of Bhàrat, thousands upon thousands
of jñànis have taken birth.
The principals that great sages saw eons ago to remove the sorrows of the
world of men.
How many naked truths are there!
Oh my darling, come to me, stopping all other works. You have always
been my very own.

Today, why are you late, O my Mother?
Why did you give this life?
I don’t know anything, please forgive
all my mistakes today, O my Mother.

ആനന്ദവീഥിലൂടെന്റെയാത്മാവു്
ആടി രസിച്ചു നടന്നൊരുനാള്‍
ആ നിമിഷങ്ങളില്‍ രാഗാദിവൈരിക
ളോടിയൊളിച്ചിതെന്‍ ഗഹ്വരത്തില്‍.

എന്നെ മറന്നു ഞാനെന്നിലൂടന്നൊരു
തങ്കക്കിനാവില്‍ ലയിച്ചു
അങ്കുരിക്കുന്ന മനസ്സിലെയാശകള്‍
പങ്കമില്ലാതെ തെളിഞ്ഞു

പൊന്‍കരവല്ലരിയാലെന്‍ നെറുകയില്‍
അമ്മ തലോടുകയായി
എന്റെയീ ജീവിതമമ്മയ്‌ക്കെന്നോതി
നമ്ര ശിരസ്‌കയായ് നിന്നു.

അന്നമ്മ ചൊന്ന മൊഴികളോര്‍ത്തിന്നുഞാന്‍
നന്നായി കോരിത്തരിപ്പൂ
സച്ചിന്മയീ സര്‍വ്വസത്യസ്വരൂപിണീ
നിന്‍ വചനങ്ങള്‍ ശ്രവിക്കാം

മന്ദസ്മിതം തൂകിയാ ദിവ്യജ്യോതിസ്സ്
എന്നിലേയ്ക്കാഴ്ന്നുലയിച്ചു
കോടിയബ്ദങ്ങള്‍ പിന്നിട്ടകഥകളെന്‍
ചാരു സിരയിലുദിച്ചുയര്ന്നു.

മാനവജന്മം കൃതാര്‍ത്ഥമാക്കീടുക
മാലോകരേയെന്നു ചൊല്ലാന്‍
എന്മനതാരില്‍ നിറങ്ങള്‍ പകര്‍ന്നമ്മ
യെന്നോടുതന്നുരചെയ്തു

അന്നുതൊട്ടന്യമായ്ക്കാണാന്‍ കഴിഞ്ഞില്ല
എല്ലാമെന്റാത്മാവെന്നോര്‍ത്തു
സര്‍വ്വേശിയോടു ലയിച്ചു നടന്നു ഞാന്‍
സര്‍വ്വഭോഗത്യക്തയായി

‘നിന്നില്‍ ലയിയ്ക്കുക നീ മനുജാ’യെന്ന
മ്മ പറഞ്ഞ തത്ത്വങ്ങള്‍
പാരിടമൊക്കെ മുഴക്കി നടന്നു ഞാന്‍
പാപികള്‍ക്കാശ്രയമേകാന്‍

ഭാരതഭൂമിയിലായിരമായിരം
ജ്ഞാനികള്‍ ജന്മമെടുത്തു.
മന്വന്തരങ്ങള്‍ക്കുമപ്പുറം മാമുനി
സത്തമര്‍കണ്ട തത്ത്വങ്ങള്‍

മര്‍ത്ത്യലോകത്തിന്റെ ദുഃഖമകറ്റുവാ
നെത്രയോ നഗ്‌നസത്യങ്ങള്‍.
പോരികെന്നോമലേ ജോലികള്‍ നിര്‍ത്തി നീ
എന്റേതുതന്നെയെന്നെന്നും

ഇന്നു നീ വൈകുന്നതെന്തെന്റെയംബികേ
ജന്മമിതെന്തിനായ് തന്നു?
ഒന്നും തിരിയില്ല, ഇന്നെന്റെ തെറ്റുകള്‍
എല്ലാം പൊറുക്കെന്റെ തായേ

Share

Latest Updates

Related News

Related Articles

Amma prays for universal unity: Excerpts from her 70th birthday satsang

Amma shares how the royal path to a beautiful and inclusive world is the...

Amritavarsham 70: Amma’s birthday is celebrated with spiritual wisdom and practical actions

Amma expressed that while she has a disinclination towards her ‘birthday’, she was overjoyed...

45 lakh: Civil 20 India reached out to the highest number of people in C20’s history

With Amma as the first spiritual leader to chair C20, the 2023 initiatives included...

C20 Symposium in Chicago: Compassion is the need of the hour

People worldwide have the ability to join hands to find solutions for the environmental...