AYUDH North Kerala Coordinators Camp Concludes

0
1051

Malabar(North Kerala) AYUDH Coordinators’ Camp was held at the Mata Amritanandamayi Math, Edappal  on 8th and 9th June. The camp was organised for orienting selected 108 AYUDHians from the North Kerala. The camp was inaugurated by the Math in-charges from the Malabar region and participated in an invigorating panel discussion. During the inauguration function, Kozhikode chapter was selected as the best performing chapter for the last year in the region and a special recognition for Wayanad – Meppadi chapter for their remarkable flood relief efforts. The two day event witnessed various sessions including Yoga, Meditation, Personal Empowerment and games. The camp concluded with a brainstorming session for setting the goals for the coming year.

മാതാ അമൃതാനന്ദമയി മoത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ  മലബാർ മേഖലയിലെ കോർഡിനേറ്റർമാരുടെ ശിബിരം എടപ്പാൾ മാതാ അമൃതാനന്ദമയി മഠത്തിൽ സമാപിച്ചു. വടക്കൻ കേരളത്തിലെ വിവിധ മoങ്ങളുടെ ചുമതല വഹിക്കുന്നവരായ ബ്രഹ്മചാരി വിവേകാമൃത ചൈതന്യ (കോഴിക്കോട്), ബ്രഹ്മചാരി അഭേദാമൃത ചൈതന്യ (തലശ്ശേരി), ബ്രഹ്മചാരിണി വരദാമൃത ചൈതന്യ (മഞ്ചേരി), ബ്രഹ്മചാരിണി അതുല്യാമൃത ചൈതന്യ (താനൂർ),  ജയശങ്കർ (കൊയിലാണ്ടി), പ്രജിത്ത് (കാസറഗോഡ്) ‘നാൽപ്പാമര’ തൈകൾ നട്ട് കൊണ്ട് ദ്വിദിന ശിബിരത്തിന് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് Dr. എൻ.ആർ. മധു (കേസരി മുഖ്യപത്രാധിപർ), ശ്രീ. ഷൈജൻ മാഷ് ( അമൃത വിദ്യാലയം), ശ്രീ. സൂരജ് സുബ്രഹ്മണ്യം, ശ്രീ. സുമേഷ് (അമൃത വിശ്വവിദ്യാപീഠം), വിവേക്, രൂപേഷ്, ശ്രീ.സുമേഷ്, ശ്രീ. അമൃതേഷ്‌, ശ്രീ. മുരളീ കൃഷ്ണൻ, തുടങ്ങിയവർ വിവിധ ക്ലാസ്സുകൾ എടുത്തു. 108 കോർഡിനേറ്റർമാർ പങ്കെടുത്ത ശിബിരത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ മലബാർ മേഖലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിന് അയുദ്ധ് കോഴിക്കോട് ജില്ലാ ഘടകത്തിനും, പ്രളയ സമയത്ത് നടത്തിയ സ്തുത്യർഹമായ സേവനത്തിന് വയനാട് മേപ്പാടി ഘടകത്തിനും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.